കഥ
പട്ടാളക്കാരന്‍
തകഴി ശിവശങ്കരപ്പിള്ള
ഒരു അവലോകനം
ഒരു അവലോകനം
നാടും കുടുംബവും പരിചയക്കാരും ഇല്ലാത്ത രാമന്‍ നായര്‍. ജന്മനാട്ടില്‍ അറിയപ്പെടാതെ കഴിയേണ്ടി വന്ന ഒരു അനാഥന്‍ . തന്റെ അനാഥത്വവും ഒറ്റപ്പെടലും തിരിച്ചറിഞ്ഞ അയാള്‍, വീണുകിട്ടിയ ഒരു ഇടവേള ഉപയോഗപ്പെടുത്തി , തന്റെ വേരുകള്‍ തേടി കേരളത്തില്‍ അങ്ങോളമിങ്ങോളം അലഞ്ഞുനടന്നിട്ടും തന്നെ തിരിച്ചറിയാവുന്ന ഒരാളെയും കാണുന്നില്ല. ഇവിടെ ഒരു യുദ്ധം ആരംഭിക്കുകയായി. വെടിയൊച്ചയും വിലാപവുമില്ലാത്ത ഭീകരയുദ്ധം. പരിചിതരായ ചിലരെ അന്വേഷിക്കുന്നു. കണ്ടെത്തിയില്ല . സ്വയം പരിചയപ്പെടുത്തി. ആരും തിരിച്ചറിഞ്ഞില്ല. അടയാളം കാട്ടി. ആരും വിശ്വസിച്ചില്ല. സമ്പൂര്‍ണ പരാജയം അയാള്‍ മണത്തു. ആത്മഹത്യയും ഭ്രാന്തും മാറിമാറി അയാളെ നോക്കി പല്ലിളിച്ചു. നിരാശനായെങ്കിലും ഒടുവില്‍ അയാള്‍ തന്ത്രപൂര്‍വ്വം അടവു മാറ്റി. തനിക്ക് ആരും സ്വന്തമായില്ലെങ്കില്‍ താന്‍ ആരുടെയെങ്കിലും സ്വന്തമാവുക. പിന്നെ താമസിച്ചില്ല. അനാഥയായ ഏതോ ഒരു അമ്മയുടെയും അവരുടെ മകളുടെയും ജീവിതത്തിലേക്ക് ധീരമായി കടന്നുചെന്നു . അവിടെ അയാള്‍ക്ക്‌വിജയമുണ്ടായി. രാമന്‍ നായരിലെ ഞാന്‍ ആയിരുന്നു ഏക തടസ്സം. അതായത് അഹം. അഹം ബ്രഹ്മത്തില്‍ ലയിച്ചു. തത് ത്വം അസി. മൂവരുടെയുംജീവിതത്തില്‍സനാഥത്വത്തിന്റെ തിരി തെളിഞ്ഞു. എന്നാല്‍ രംഗബോധമില്ലാത്ത കോമാളി ആ വെളിച്ചം അധികംനുകരാനനുവദിക്കുന്നില്ല. ഇതാണ് ഈ കഥയിലെ പ്രമേയം എന്ന് ചുരുക്കാം.
ഓരോ മനുഷ്യമനസ്സും ഓരോ കാരണത്താല്‍ സ്വയം പട വെട്ടുന്ന യുദ്ധഭൂമിയാണ് . രാമന്‍ നായര്‍ മനസ്സില്‍ വലിയ പട വെട്ടിയ യോദ്ധാവാണ്. തന്റെ അനാഥത്വത്തിനെതിരെ രാമന്‍ നായര്‍ ധീരമായി പോരാടി. ആ ഒറ്റയാള്‍യുദ്ധത്തില്‍ അയാള്‍ നേടിയത് ഒരു അമ്മയെയും ഭാര്യയേയും മാത്രമല്ല. താന്‍ എന്ന വ്യക്തിയുടെ നിലപാടുതറകൂടിയാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ഒരാള്‍ തന്റെ എളിയ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ കടന്നു കയറ്റവും പിടിച്ചെടുക്കലും ഒരുതരം യുദ്ധം തന്നെയായിരുന്നു. ആ അര്‍ത്ഥത്തിലാണ് പട്ടാളക്കാരന്‍ എന്ന ശീര്‍ഷകം ഈ കഥയ്ക്ക് അലങ്കാരമാകുന്നത്.
രാമന്‍ നായര്‍ യുദ്ധത്തില്‍ മരിച്ചു - എന്ന് കഥയില്‍ ഒരു സൂചനയുമില്ല. ഏതൊരു പട്ടാളക്കാരനും യുദ്ധത്തിലേ മരിക്കൂ എന്ന് വാശി പിടിക്കാനും വയ്യ. പട്ടാളക്കാര്‍ യഥേഷ്ടം അവധി വാങ്ങി രജിമെണ്ട് തൂത്തടിച്ചു നാട്ടില്‍ പോകുന്ന സമാധാനകാലത്താണ് കഥ നടക്കുന്നത് . യുദ്ധകാലത്തല്ല.
ഈ കഥ ധ്വനിപ്പിക്കുന്നത് അതിര്‍ത്തി യുദ്ധത്തിന്റെ ഭീകരതയല്ല.
വെടിയൊച്ചയും വിലാപവുമില്ലാതെ തകഴി ചിത്രീകരിക്കുന്ന തീവ്രമായ യുദ്ധാനുഭവം അനാഥവും നിസ്സഹായവുമായ മൂന്നു സാധു ഹൃദയങ്ങളിലാണ് നടക്കുന്നത്.
[ഗാന്ധാരിയും അര്‍ജുനനും മഹാഭാരത യുദ്ധവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളാണ്. രാമന്‍ നായര്‍ ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?]
പട്ടാളക്കാരന്‍ എന്ന ശീര്‍ഷകം ഒന്നുകൊണ്ടു മാത്രം ഇത് യുദ്ധകഥയാണെന്ന് കരുതാനാവുമോ ?
എങ്കില്‍ .............
ശീര്‍ഷകം ഗള്‍ഫുകാരന്‍ എന്നായിരുന്നെങ്കില്‍ ഇത് പ്രവാസികഥ ആകുമായിരുന്നോ ?
ശീര്‍ഷകം അദ്ധ്യാപകന്‍ എന്നായിരുന്നെങ്കില്‍ ഇത് വിദ്യാലയ കഥ ആകുമായിരുന്നോ? ഇല്ലല്ലോ?
രാമന്‍ നായരുടെ അനാഥ ജീവിതം തന്നെയല്ലേ, ഈ കഥയിലെ പ്രധാന ന്യൂക്ലിയസ് ? യുദ്ധത്തിന്റെ ഭീകരത ഈ കഥയിലെ മറ്റൊരു ന്യൂക്ളിയസാകാം. പറയാതെ പറഞ്ഞ ഒരു മനോഹര കഥ.
അതിനേക്കാള്‍ പ്രസക്തം രാമന്‍ നായരുടെ ജീവിതയുദ്ധം തന്നെ.
പട്ടാളത്തില്‍ പോയില്ലായിരുന്നെങ്കിലും രാമന്‍ നായര്‍ തന്റെ അനാഥത്വത്തിന് പരിഹാരം കാണുമായിരുന്നു. അതിനാല്‍ ഇത് യുദ്ധകഥ ആണെന്ന് വിലാസപ്പെടുത്തുന്നത് പൂര്‍ണമായും ശരിയല്ല.
പട്ടാളക്കാരുടെ ജീവിതത്തിലെ പ്രതിസന്ധികളും യുദ്ധം സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങളും അടയാളപ്പെടുത്തുന്നതിനു പാറപ്പുറത്തിന്റെ {കെ.ഈശോ മത്തായി} പട്ടാളക്കഥകളും നന്തനാരുടെ { പി.സി. ഗോപാലന്‍} അറിയപ്പെടാത്ത മനുഷ്യജീവികള്‍ തുടങ്ങിയ നോവലുകളും ഏറെ പ്രയോജനപ്പെടും.
? ഈ കവിതയില്‍ വ്യക്തമാകുന്ന രണ്ടു ജീവിതസമീപ നങ്ങളെ വിലയിരുത്തുക.
വിലയിരുത്തല്‍ കുറിപ്പ് എങ്ങനെ തയ്യാറാക്കാം ?
ചോദ്യ പശ്ചാത്തലം
+
. ഡോക്ടറുടെ ജീവിത സമീപനം

കവിയുടെ ജീവിതസമീപനം
+
ഇവയിലെ ഗുണ വശങ്ങളും ദോഷവശങ്ങളും
+
വിദ്യാര്‍ഥിയുടെ സ്വന്തം നിരീക്ഷണം.
=
ഇത്രയും കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാലെ വിലയിരുത്തല്‍ക്കുറിപ്പ് നല്ലതാകൂ. അറിയാവുന്ന ഭാഷയില്‍
മതി. മനസ്സില്‍ തോന്നുന്ന ഒരു ശീര്‍ഷകം കൊടുത്തിരിക്കണം.
-------------------------------