Thursday, February 9, 2012

ആമുഖം





യാചിച്ചു   കിട്ടിയതാണെങ്കിലും
എച്ചില്‍ കുപ്പ ചികഞ്ഞതാണെങ്കിലും
ഒന്ന് നമിച്ച ശേഷം  മാത്രം.............
എന്ന് തീരും ,  ഈ  ദാരിദ്ര്യം?
നമ്മുടെ കുഞ്ഞുമക്കള്‍   സുഖമറിഞ്ഞു  ജീവിക്കാന്‍
ഇനിയും എത്ര  പദ്ധതികള്‍   പൂര്‍ത്തീകരിക്കണം ?
ഇനിയും  എന്തൊക്കെ  സ്വാതന്ത്ര്യ സമരങ്ങള്‍
സംഭവിക്കണം?
പണ്ടൊക്കെ    തിന്മയെ    ആയിരുന്നു, ഭയം.
ഇപ്പോള്‍ ആളുകള്‍ക്ക്   ഭയം നന്മയെ   ആയിരിക്കുന്നു.
കാരണം    നന്മ വിജയിക്കുന്നത്
സിനിമാക്കഥകളില്‍    മാത്രം  .
എവിടെത്തിരിഞ്ഞൊന്നു  നോക്കിയാലും
അവിടെല്ലാം    കത്തി വേഷങ്ങള്‍ മാത്രം.....
നമ്മള്‍   നമ്മളെ  വില്‍ക്കുന്നു













 സമാസം    പഠിക്കാന്‍     എളുപ്പ വഴി !


പറയാനും     കേള്‍ക്കാനും     എഴുതാനുമുള്ള      എളുപ്പത്തിന്      നമ്മള്‍       വാക്കുകള്‍      തമ്മില്‍   ചേര്‍ത്തു വയ്ക്കുന്നു.

ഉദാ:-      വാഴയുടെ        പഴം         =       വാഴപ്പഴം !

               മാവിന്റെ         പഴം          =       മാമ്പഴം!

               മാതാവും      പിതാവും      =        മാതാപിതാക്കള്‍ .

               രാവും      പകലും             =         രാപ്പകല്‍ 

               തീയാല്‍   ഓടിക്കപ്പെടുന്ന   വണ്ടി     =       തീവണ്ടി.

               ഈശ്വരന്റെ      അനുഗ്രഹം    =     ഈശ്വരാനുഗ്രഹം.

                വാള്‍  കൊണ്ടുള്ള     പയറ്റ്.    =           വാള്‍പ്പയറ്റ് .

               യുദ്ധത്തിന്    ഉള്ള    കപ്പല്‍    =           യുദ്ധക്കപ്പല്‍.

                                     ആലോചിച്ചു നോക്കിയാല്‍      നമ്മള്‍     നിത്യവും    ഉപയോഗിക്കുന്ന     വാക്കുകള്‍   അധികവും      ഇങ്ങനെ   ചേര്‍ത്ത്   പറയുന്നതല്ലേ?     ഇപ്രകാരം     രണ്ടു  വാക്കുകള്‍     ചേര്‍ത്ത്   പറയുന്നതാണ്    സമാസം.

അപ്പോള്‍,    സമാസത്തില്‍     രണ്ടു    വാക്കുകളെ      ചേരുകയുള്ളൂ       എന്നാണോ?

                                                           അല്ലേയല്ല.

മൂന്നു   വാക്കുകളെ    ചേര്‍ത്ത്      ഒറ്റ വാക്കാക്കി     പറയാം.

ഉദാ:-     സൃഷ്ടിയും      സ്ഥിതിയും      സംഹാരവും.     =      സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍   !

                                                    എങ്ങനെയുണ്ട്?


അഞ്ചു    വാക്കുകളെ    ചേര്‍ത്ത്      ഒറ്റ വാക്കാക്കി     പറയാം.

ഉദാ:-    പൃഥ്വിയും    അപ്പും    തേജസ്സും     വായുവും    ആകാശവും . =

                പൃഥ്വിയപ് തേജോവായ്വാകാശങ്ങള്‍ ...!       


    നമുക്ക്      അത്രത്തോളം      പോകണ്ടാ, അല്ലെ?

              ഇപ്രകാരം     രണ്ടു  വാക്കുകള്‍     ചേര്‍ത്ത്   പറയുന്നതാണ്    സമാസം.

                                        കഴിഞ്ഞു.......!


സമാസം     എന്താണെന്ന്       പഠിച്ചോ?     ഇത്രേയുള്ളൂ!

വാക്കുകളെ    ചേര്‍ത്ത്     സമാസമാക്കാം .

സമാസത്തെ     വേര്‍ പിരിച്ചു     വാക്കുകളുമാക്കാം ........

എന്താ.......ട്രൈ      ചെയ്തു   നോക്കുന്നോ...?!

             സമാസത്തിന്റെ    നിര്‍വ്വചനം    :-   


 " വിഭക്തിക്കുറി  കൂടാതെ   പദയോഗം   സമാസമാം."


ഏ . ആര്‍.  രാജരാജവര്‍മ്മ     രചിച്ച      കേരള പാണിനീയം    എന്ന    ഗ്രന്ഥത്തിലാണ്    ഈ  നിര്‍വ്വചനം    ഉള്ളത്.



വിഭക്തിക്കുറി     കൂടാതെ    പദയോഗം   ( വാക്കുകളുടെ    ചേര്‍ച്ച )   സമാസം.


പേടിക്കേണ്ട.  "വിഭക്തിക്കുറി"    ഒരു    പാവമാണ്.         രണ്ടു    വാക്കുകളെ  തമ്മില്‍    ബന്ധിപ്പിക്കുന്ന     ആളാണ്‌  .    വെറും  പാവം.


സ്കൂള്‍ .  .വിദ്യാര്‍ഥി .....ക്ലാസ്      എന്നൊക്കെ    ഒറ്റയായി     പറയുന്നിടത്ത്   വിഭക്തിക്കുറി    ഇല്ല.


സ്കൂളിനെ        വിദ്യാര്‍ത്ഥിയെ -----ക്ലാസ്സിനെ               എ 


സ്കൂളിനോട് ---വിദ്യാര്‍ഥി യോട് ----ക്ലാസ്സിനോടു           ഓട് 


സ്കൂളിന് -------വിദ്യാര്‍ഥി യ്ക്ക് -----ക്ലാസ്സിനു                
ക്ക്,  ന് 


സ്കൂളിനാല്‍ ---വിദ്യാര്‍ഥി യാല്‍ -----ക്ലാസ്സിനാല്‍            ആല്‍


സ്കൂളിന്റെ -----വിദ്യാര്‍ഥിയു ടെ ------ക്ലാസ്സിന്റെ              
ന്റെ,   ഉടെ 


സ്കൂളില്‍ -----വിദ്യാര്തിയില്‍ -------ക്ലാസ്സില്‍                  
ഇല്‍ 





ആല്‍ ,   ഓട് ,   കൊണ്ട് ,    ഇല്‍ നിന്നു,   കാള്‍ ,  മുതല്‍,  വരെ,   കുറിച്ച്,    പറ്റി     
എ , ന്റെ, ഉടെ , ക്ക്, ന്      തുടങ്ങിയ        മഞ്ഞ     നിറത്തില്‍    എഴുതിയിരിക്കുന്നവയുടെ     പേരാണ്      വിഭക്തിക്കുറി    !    
 ഇത്    ഒഴിവാക്കി   വാക്കുകളെ    ചേര്‍ക്കുമ്പോള്‍     സമാസം.
ഇത്    ചേര്‍ത്ത്     വാക്കുകളെ     വേര്‍പിരിക്കുന്നതിനെ       വിഗ്രഹിക്കുക     എന്ന്  പറയുന്നു.


                                                    സമാസം   X   വിഗ്രഹം 



                                                                 തെരിഞ്ചിതാ     ?!


സ്കൂള്‍ വിദ്യാരംഗത്തില്‍      മണിമാഷ്‌    സമാസപരിചയത്തിനു   ടെക്സ്റ്റ്‌  ബുക്കിലെ    ഉദാഹരണങ്ങള്‍    നല്‍കിയിട്ടുണ്ട്.

******************************************************






    

                                             




                              

അടുത്തൂണ്‍

     

അടുത്തൂണ്‍

  നിലപ്പനയുടെ   പൂവ്‌