എഡിറ്റോറിയല്‍ തയ്യാറാക്കുന്നതെങ്ങനെ ?
ഏതു വിഷയത്തെക്കുറിച്ച് എഡിറ്റോറിയല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുവോ,
ആ വിഷയത്തിന്റെ താഴെ പറയുന്ന പത്തു കാര്യ ങ്ങള്‍ അല്‍പനേരം ആലോചിച്ച് മനസ്സിലുറപ്പിക്കുക
പത്തു കാര്യങ്ങള്‍
ഏതു വിഷയത്തെക്കുറിച്ച് എഡിറ്റോറിയല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുവോ,
ആ വിഷയത്തിന്റെ താഴെ പറയുന്ന പത്തു കാര്യ ങ്ങള്‍ അല്‍പനേരം ആലോചിച്ച് മനസ്സിലുറപ്പിക്കുക
പത്തു കാര്യങ്ങള്‍
- 1.വിഷയത്തെ പരിചയപ്പെടുത്തല്‍ .
- 2.പ്രസക്തി.
- 3.ഗുണങ്ങള്‍
- 4.ദോഷങ്ങള്‍
- 5.കേരളത്തിലെ സ്ഥിതി
- 6.ഇന്ത്യയിലെ സ്ഥിതി
- 7.ലോകത്തിലെ സ്ഥിതി
- 8.ഇതിലെ സാമൂഹ്യ പ്രശ്നം
- 9.പരിഹാരമാര്‍ഗ്ഗങ്ങള്‍
- 10.നമുക്ക് ചെയ്യാവുന്നത്.
പരീക്ഷയ്ക്ക് വരാവുന്ന ഒരു ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍
വിശദീകരിക്കാം..
ചോദ്യം ഇതാണ്.
കാര്‍ഷികരംഗം നേരിടുന്ന പ്രശ്നങ്ങള്‍ - എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ തയ്യാറാക്കുക.
കാര്‍ഷികരംഗം നേരിടുന്ന പ്രശ്നങ്ങള്‍ - എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ തയ്യാറാക്കുക.
- കാര്‍ഷികരംഗം എന്ന വിഷയത്തെ പരിചയപ്പെടുത്തുന്നു .
- പ്രസക്തി- ഇപ്പോള്‍ ഇത് പറയാനുള്ള സാഹചര്യം........
- കൃഷിയുടെ ഗുണവശങ്ങള്‍
- കൃഷി ഇല്ലെങ്കില്‍ ഉള്ള ദോഷങ്ങള്‍ (നേരിടുന്ന പ്രശ്നങ്ങള്‍)
- കാര്‍ഷിക രംഗം -കേരളത്തില്‍
- കാര്‍ഷിക രംഗം --ഇന്ത്യയില്‍
- കാര്‍ഷിക രംഗം - ലോകത്തില്‍
- കൃഷി - ഒരു സാമൂഹ്യ നന്മ. (കൃഷിനാശം സാമൂഹ്യ പ്രശ്നം.)
- കാര്‍ഷിക രംഗത്തെ രക്ഷിക്കുവാന്‍ അധികാരികള്‍ മനസ്സുവയ്ക്കണംകൃഷി ഒരു സംസ്കാരമാണെന്ന ബോധവല്‍കരണം നടത്തണം.
- നമുക്ക് വിദ്യാലയം, പഞ്ചായത്ത് എന്നിവ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളില്‍ പങ്കാളികളാകാം. നാടിനു വേണ്ടി സേവനമര്‍പ്പിക്കാം.
ഇങ്ങനെ പത്തുകാര്യങ്ങള്‍ ബന്ധപ്പെടുത്തി എഴുതിയാല്‍ എഡിറ്റോറിയല്‍ ഏറെക്കുറെ നല്ല നിലവാരം പുലര്‍ത്തും. ( A+ ഗ്യാരന്റി. )
പത്തുകാര്യങ്ങള്‍ എന്തിന്?
എട്ടു മാര്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ എഴുതുമ്പോള്‍ , ഒന്നരപ്പുറം എങ്കിലും എഴുതാന്‍ കഴിയാതെ, അരപ്പേജ് ആകുമ്പോഴേക്കു നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം എഴുതിത്തീര്‍ന്നു പോകുന്നുണ്ടോ ?
എങ്കില്‍ പത്തുകാര്യങ്ങള്‍ ബന്ധപ്പെടുത്തി എഴുതൂ....
ഈ രീതിയില്‍ ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍

- എഡിറ്റോറിയല്‍
- പ്രഭാഷണം
- ഉപന്യാസം
- നിവേദനം
- സുഹൃത്തിനുള്ള കത്ത്.
- കഥാപാത്രനിരൂപണം.
പരിശീലിക്കൂ........
വിജയം വരിക്കൂ........
പത്തു കാര്യങ്ങള്‍ മറക്കാതിരിക്കൂ............
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&