Thursday, January 12, 2012




IMG_0027.JPGIMG_0027.JPG
264K   View  Download  



                           

2 comments:

  1. ഡിയര്‍ ഐന്‍സ്റ്റൈന്‍
    ബ്ലോഗ് കണ്ടു. ഇങ്ങിനെ ഒരു സംരംഭം നടക്കുന്നത് അറിഞ്ഞതേയില്ല.കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍ തന്നെ എഴുതുന്നതിനു വളരെ ഫലസിദ്ധി കൂടും.കൂടുതല്‍ സെലക്റ്റീവ് ആകും. നല്ല സംരംഭം.ഒരു അദ്ധ്യാപകന് ചെയ്യാവുന്ന നല്ല ക൪മ്മം.

    ആശംസകള്‍.

    ഫോട്ടൊഗ്രാഫിക്ക് കൂടുതല്‍ സ്ഥാനം നല്‍കിയിട്ടുണ്ടല്ലോ. നന്ന്.

    ബ്ലോഗിലെ ആ ആദ്യ വാചകം ആരേയും അസ്വസ്ഥനാക്കും.ഇതാണ് വിദ്യാര്‍ത്ഥി. ഇതാണ് സത്യം. പത്താംക്ലാസിനും ഗുണ്ടാപ്പണിക്കുമിടയിലേക്ക് എറിയപ്പെടുന്ന ഇവനെ ഒഴിവാക്കിയുള്ള ഏത് കലാപരിപാടികളും മരുന്നുവെച്ചുകെട്ടലാണ്. വെറുതെയാണ്. കുറെ വിഐപി സ്കൂളുകളിലെ വിഐപി തന്തമാരുടെ ക്ലാസ്മക്കള്‍ക്ക് മികവു കിട്ടിയതുകൊണ്ട് ഈ ശരാശരികള്‍ രക്ഷപ്പെടില്ല.

    ഐന്‍സ്റ്റൈനെഴുതിയതുപോലെ "കേരളത്തിലെ പള്ളിക്കൂടങ്ങളില്‍ സൌജന്യമായി ക്ലാസ്സിലിരുന്നു , സൌജന്യമായി ഉച്ചഭക്ഷണം കഴിച്ച്, സൌജന്യ മാര്‍ക്കുകള്‍ ചാര്‍ത്തിക്കിട്ടി , സൌജന്യ വിജയം പതിച്ചുകിട്ടി, പത്താം വര്‍ഷം ജീവിതത്തിനും ഗുണ്ടാപ്പണിക്കും ഇടയിലെക്കെറിയപ്പെടുന്ന --- ജീവിതത്തിന്റെ വ്യാകരണവും മാതൃഭാഷയുടെ വള്ളിയും പുള്ളിയും കൂടി നഷ്ടപ്പെട്ട ശരാശരി നിലവാരത്തില്‍ പിഴച്ചുപോരുന്ന കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥിയെ മാത്രം കാണുക"

    എന്‍റെ എല്ലാ ആശംസകളും.

    എന്‍റെ പടിഞ്ഞാറെ മുറ്റത്തെ സ്കൂള്‍ തിണ്ണയിലിരുന്നുകൊണ്ട് ഐന്‍സ്റ്റൈന്‍ ഇത് എഴുതുമ്പോള്‍ നമ്മള്‍ പഠിച്ച ആ സ്കൂളിലെ നമ്മളുടെ കൂട്ടുകാരുടെ മക്കളോ ചെറുമക്കളോ ഉണ്ടെങ്കില്‍ എന്‍റെ സ്നേഹം പറയുക.എല്ലാവരോടും പറയുക.
    എന്‍റെ എല്ലാ ആശംസകളും നേരുന്നു.

    അസീസ്

    ReplyDelete
  2. A comment for ivite oru parethan aatma katha ezuthunnu:
    വളരെ നന്നായിരിക്കുന്നു.പുതിയ രൂപത്തിലായതുകൊണ്ട് വായിക്കുവാന്‍ കൂടുതല്‍ താല്‍പര്യം തോന്നുന്നു.നല്ല എഴുത്ത്, നല്ല ശൈലി. പരേതന്‍ എഴുതുന്നതുകൊണ്ട് ബ്ലോഗറായ ഐന്‍സ്റ്റൈന്‍റെ റസ്പോന്‍സിബിലിറ്റി വളരെ കൂടുതലാണെന്നറിയാമല്ലൊ.ഐന്‍സ്റ്റൈന്‍റെ സ്വന്തം താല്‍പര്യങ്ങള്‍ അറിയാതെ അലിഞ്ഞുചേര്‍ന്നാല്‍ പരേതാത്മാവ് കോപിക്കും. പക്ഷേ പരേതന്‍റെ ചിന്തകളും എഴുത്തുകളും അതേ പടി പകര്‍ത്തിവച്ചാല്‍ പുതിയ തലമുറയില്‍ വായിക്കുന്നവര്‍ക്ക് രസിക്കണമെന്നില്ല. ഈ ദ്വന്ദം മറികടക്കുകയാണ് ഐന്‍സ്റ്റയിന്‍റെ ക്ലേശകരമായ ജോലി.
    നല്ല ഭാവുകങ്ങള്‍.

    ReplyDelete