യാചിച്ചു കിട്ടിയതാണെങ്കിലും
എച്ചില് കുപ്പ ചികഞ്ഞതാണെങ്കിലും
ഒന്ന് നമിച്ച ശേഷം മാത്രം.............
എന്ന് തീരും , ഈ ദാരിദ്ര്യം?
നമ്മുടെ കുഞ്ഞുമക്കള്‍ സുഖമറിഞ്ഞു ജീവിക്കാന്‍
ഇനിയും എത്ര പദ്ധതികള്‍ പൂര്‍ത്തീകരിക്കണം ?
ഇനിയും എന്തൊക്കെ സ്വാതന്ത്ര്യ സമരങ്ങള്‍
സംഭവിക്കണം?
പണ്ടൊക്കെ തിന്മയെ ആയിരുന്നു, ഭയം.
ഇപ്പോള്‍ ആളുകള്‍ക്ക് ഭയം നന്മയെ ആയിരിക്കുന്നു.
കാരണം നന്മ വിജയിക്കുന്നത്
സിനിമാക്കഥകളില്‍ മാത്രം .
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം കത്തി വേഷങ്ങള്‍ മാത്രം.....
നമ്മള് നമ്മളെ വില്‍ക്കുന്നു
സമാസം പഠിക്കാന്‍ എളുപ്പ വഴി !
പറയാനും കേള്‍ക്കാനും എഴുതാനുമുള്ള എളുപ്പത്തിന് നമ്മള് വാക്കുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കുന്നു.
ഉദാ:- വാഴയുടെ പഴം = വാഴപ്പഴം !
മാവിന്റെ പഴം = മാമ്പഴം!
മാതാവും പിതാവും = മാതാപിതാക്കള്‍ .
രാവും പകലും = രാപ്പകല്‍
തീയാല് ഓടിക്കപ്പെടുന്ന വണ്ടി = തീവണ്ടി.
ഈശ്വരന്റെ അനുഗ്രഹം = ഈശ്വരാനുഗ്രഹം.
വാള് കൊണ്ടുള്ള പയറ്റ്. = വാള്‍പ്പയറ്റ് .
യുദ്ധത്തിന് ഉള്ള കപ്പല്‍ = യുദ്ധക്കപ്പല്‍.
ആലോചിച്ചു നോക്കിയാല്‍ നമ്മള് നിത്യവും ഉപയോഗിക്കുന്ന വാക്കുകള്‍ അധികവും ഇങ്ങനെ ചേര്‍ത്ത് പറയുന്നതല്ലേ? ഇപ്രകാരം രണ്ടു വാക്കുകള്‍ ചേര്‍ത്ത് പറയുന്നതാണ് സമാസം.
അപ്പോള്‍, സമാസത്തില്‍ രണ്ടു വാക്കുകളെ ചേരുകയുള്ളൂ എന്നാണോ?
അല്ലേയല്ല.
മൂന്നു വാക്കുകളെ ചേര്‍ത്ത് ഒറ്റ വാക്കാക്കി പറയാം.
ഉദാ:- സൃഷ്ടിയും സ്ഥിതിയും സംഹാരവും. = സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ !
എങ്ങനെയുണ്ട്?
അഞ്ചു വാക്കുകളെ ചേര്‍ത്ത് ഒറ്റ വാക്കാക്കി പറയാം.
ഉദാ:- പൃഥ്വിയും അപ്പും തേജസ്സും വായുവും ആകാശവും . =
പൃഥ്വിയപ് തേജോവായ്വാകാശങ്ങള് ...!
നമുക്ക് അത്രത്തോളം പോകണ്ടാ, അല്ലെ?
ഇപ്രകാരം രണ്ടു വാക്കുകള്‍ ചേര്‍ത്ത് പറയുന്നതാണ് സമാസം.
കഴിഞ്ഞു.......!
സമാസം എന്താണെന്ന് പഠിച്ചോ? ഇത്രേയുള്ളൂ!
വാക്കുകളെ ചേര്‍ത്ത് സമാസമാക്കാം .
സമാസത്തെ വേര് പിരിച്ചു വാക്കുകളുമാക്കാം ........
എന്താ.......ട്രൈ ചെയ്തു നോക്കുന്നോ...?!
സമാസത്തിന്റെ നിര്‍വ്വചനം :-
" വിഭക്തിക്കുറി കൂടാതെ പദയോഗം സമാസമാം."
ഏ . ആര്. രാജരാജവര്‍മ്മ രചിച്ച കേരള പാണിനീയം എന്ന ഗ്രന്ഥത്തിലാണ് ഈ നിര്‍വ്വചനം ഉള്ളത്.
വിഭക്തിക്കുറി കൂടാതെ പദയോഗം ( വാക്കുകളുടെ ചേര്‍ച്ച ) സമാസം.
പേടിക്കേണ്ട. "വിഭക്തിക്കുറി" ഒരു പാവമാണ്. രണ്ടു വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആളാണ് . വെറും പാവം.
സ്കൂള്‍ . .വിദ്യാര്‍ഥി .....ക്ലാസ് എന്നൊക്കെ ഒറ്റയായി പറയുന്നിടത്ത് വിഭക്തിക്കുറി ഇല്ല.
സ്കൂളിനെ വിദ്യാര്‍ത്ഥിയെ -----ക്ലാസ്സിനെ എ
സ്കൂളിനോട് ---വിദ്യാര്‍ഥി യോട് ----ക്ലാസ്സിനോടു ഓട്
സ്കൂളിന് -------വിദ്യാര്‍ഥി യ്ക്ക് -----ക്ലാസ്സിനു ക്ക്, ന്
സ്കൂളിനാല് ---വിദ്യാര്‍ഥി യാല്‍ -----ക്ലാസ്സിനാല്‍ ആല്
സ്കൂളിന്റെ -----വിദ്യാര്‍ഥിയു ടെ ------ക്ലാസ്സിന്റെ ന്റെ, ഉടെ
സ്കൂളില്‍ -----വിദ്യാര്തിയില് -------ക്ലാസ്സില്‍ ഇല്
ആല് , ഓട് , കൊണ്ട് , ഇല് നിന്നു, കാള്‍ , മുതല്‍, വരെ, കുറിച്ച്, പറ്റി
എ , ന്റെ, ഉടെ , ക്ക്, ന് തുടങ്ങിയ മഞ്ഞ നിറത്തില്‍ എഴുതിയിരിക്കുന്നവയുടെ പേരാണ് വിഭക്തിക്കുറി !
ഇത് ഒഴിവാക്കി വാക്കുകളെ ചേര്‍ക്കുമ്പോള്‍ സമാസം.
ഇത് ചേര്‍ത്ത് വാക്കുകളെ വേര്‍പിരിക്കുന്നതിനെ വിഗ്രഹിക്കുക എന്ന് പറയുന്നു.
സമാസം X വിഗ്രഹം
തെരിഞ്ചിതാ ?!
സ്കൂള്‍ വിദ്യാരംഗത്തില്‍ മണിമാഷ് സമാസപരിചയത്തിനു ടെക്സ്റ്റ് ബുക്കിലെ ഉദാഹരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
******************************************************

No comments:
Post a Comment